വേദ അക്കാദമിയും ഐഎസ് എസ് കെ ജപ്പാനും സംയുക്തമായി ഏകദിന ഇൻറർനാഷണൽ കരാട്ടെ ട്രൈനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു .ഐ എസ് എസ് കെ എ വേൾഡ് ചീഫ് ഇൻസ്പെക്ടർ മസായ കൊഹമ ക്യാമ്പിന് നേതൃത്വം നൽകി.റിട്ടയേഡ് ഡിവൈഎസ്പി രാമചന്ദ്രൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു.മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി അലി അധ്യക്ഷനായിരുന്നു.വേദ അക്കാദമി ഡയറക്റ്റർ സൻസായ് സുവ്രതന് ജപ്പാനിൽ നിന്നും 9th ഡാൻ ബ്ലാക്ക് ബെൽറ്റും, ജെനീഷ് , ശ്യാം സജീവ് എന്നിവർക്ക് 4th ഡാൻ ബ്ലാക് ബെൽറ്റും സമ്മാനിച്ചു.ഗുരുവായൂർ അസിസ്റൻ്റ് കമ്മീഷണർ പോലീസ് പ്രേമാനന്ദ കൃഷ്ണൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആയുർവേദ ഡോക്ടർ ഹരിദാസ് മുഖ്യാതിഥിയായിരുന്നു. ഇൻ്റോ ജപ്പാൻ കോഡിനേറ്റർ ജോജോ അഗസ്റ്റിൻ ,സിസ്റ്റർ സാലി, വേദ അക്കാദമി പ്രസിഡണ്ട് ജോണി, ലയേൺസ് ക്ലബ് ഗുരുവായൂർ ഫൗണ്ടർ പ്രസിഡണ്ട് ചന്ദ്രൻ പി എസ്, സെക്രട്ടറി ജിനേഷ് , വേദ അക്കാദമി ഡയറക്റ്റർ സൻസായ് സുവ്രതൻ,സെപായ് രാധ എന്നിവർ പ്രസംഗിച്ചു
9 AM - 10 PM , Monday - Friday
MULLASSERY, THRISSUR
THRISSUR, 680509
KERALA - INDIA
Signup our newsletter to get update information, insight or news.